Thursday 31 March 2011

പ്രവാസി വോട്ടര്‍മാര്‍ 1958 അന്തിമ വോട്ടര്‍പട്ടികയായി; ജില്ലയില്‍ 17,23,441 വോട്ടര്‍മാര്‍

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രകാരം കണ്ണൂര്‍ ജില്ലയില്‍ പ്രവാസി വോട്ടര്‍മാര്‍ ഉള്‍പ്പെടെ 17,23,441 വോട്ടര്‍മാര്‍. ഇവരില്‍ 7,89,458 പേര്‍ പുരുഷന്‍മാരും 9,33,983 പേര്‍ സ്ത്രീകളുമാണ്. ജില്ലയില്‍ 1958 പ്രവാസി വോട്ടര്‍മാരാണുള്ളത്. ഇവര്‍ ഉള്‍പ്പെടാതെ 17,21,483 വോട്ടര്‍മാരുണ്ട്. 8608 സര്‍വീസ് വോട്ടര്‍മാരും ജില്ലയിലുണ്ട്. ഇവരെക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 17,32,049 ആകും.

ജനവരി ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയെ അപേക്ഷിച്ച് അന്തിമ പട്ടികയില്‍ 19,951 വോട്ടര്‍മാരുടെ വര്‍ധനയുണ്ട്. കരട് പട്ടിക പ്രകാരം 17,03,490 വോട്ടര്‍മാരാണുണ്ടായിരുന്നത്. പുതുതായി കൂടുതല്‍ പേര്‍ വോട്ടുചേര്‍ത്തത് കണ്ണൂര്‍ മണ്ഡലത്തിലാണ്. 1,40,075 വോട്ടര്‍മാരുണ്ടായിരുന്നത് 1,43,181 ആയി ഉയര്‍ന്നു. 3106 വോട്ടര്‍മാരാണ് കൂടിയത്. വോട്ടര്‍മാരുടെ വര്‍ധന കുറവ് പേരാവൂരിലാണ്- 809 മാത്രം. 1,44,628 ആയിരുന്നത് 1,45,437 ആയി.

മറ്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണവും (സര്‍വീസ് വോട്ടര്‍മാര്‍ ഒഴികെ) വര്‍ധനയും ചുവടെ: പയ്യന്നൂര്‍-1,57,667 (974), കല്ല്യാശ്ശേരി-1,56,598 (812), തളിപ്പറമ്പ്-1,73,593 (1879), ഇരിക്കൂര്‍- 1,68,376 (1223), അഴീക്കോട്- 1,47,413 (2863), ധര്‍മ്മടം- 1,62,161 (2237), തലശ്ശേരി- 1,49,174 (2644), കൂത്തുപറമ്പ്-1,60,026 (2287), മട്ടന്നൂര്‍-1,59,815 (1117).ആകെയുള്ള 1958 പ്രവാസി വോട്ടര്‍മാരില്‍ 1921 പേരും പുരുഷന്‍മാരാണ്. സ്ത്രീകള്‍ 37 മാത്രം. ഓരോ മണ്ഡലത്തിലെയും പ്രവാസി വോട്ടര്‍മാരുടെ എണ്ണം ചുവടെ: പയ്യന്നൂര്‍-34, കല്ല്യാശ്ശേരി-91, തളിപ്പറമ്പ്-167, ഇരിക്കൂര്‍-90, അഴീക്കോട്-316, കണ്ണൂര്‍-289, ധര്‍മ്മടം-297, തലശ്ശേരി-115, കൂത്തുപറമ്പ്-396, മട്ടന്നൂര്‍-114, പേരാവൂര്‍-49. ആകെയുള്ള 8608 സര്‍വീസ് വോട്ടര്‍മാരില്‍ 6047 പേര്‍ പുരുഷന്‍മാരും 2561 പേര്‍ സ്ത്രീകളുമാണ്.

http://www.mathrubhumi.com/kannur/news/869737-local_news-Kannur-കണ്ണൂര്‍.html

മലയാളികള്‍ 3.3 കോടി
ന്യൂഡല്‍ഹി: കേരളത്തിലെ ജനസംഖ്യ 3,33,87,677. ഇതില്‍ 1,60,21,290 പുരുഷന്‍മാരും 1,73,66,387 സ്ത്രീകളുമാണ്. 2011ലെ ഇടക്കാല സെന്‍സസ് റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്.2001-2011 ദശാബ്ദത്തില്‍ കേരളത്തിലെ ജനസംഖ്യാ വളര്‍ച്ചനിരക്ക് 4.86 ശതമാനം മാത്രമാണ്. രാജ്യത്ത് ജനസംഖ്യാ വളര്‍ച്ചനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. 17.64 ശതമാനമാണ് ദേശീയ ശരാശരി.സാക്ഷരതയുടെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിന് തന്നെ.

കേരളത്തിലെ സാക്ഷരതാ നിരക്ക് 93.91 ശതമാനമാണ്. ഇതില്‍ പുരുഷന്‍മാരുടെ സാക്ഷരത 96.02 ശതമാനവും സ്ത്രീകളുടേത് 91.98 ശതമാനവുമാണ്. സാക്ഷരതയില്‍ ലക്ഷദ്വീപാണ് കേരളത്തിന് തൊട്ടുപിന്നില്‍-92.28 ശതമാനം. ഏറ്റവും പിന്നില്‍ ബിഹാറും – 63.82 ശതമാനം.

സ്ത്രീ-പുരുഷ അനുപാതത്തിലും കേരളം രാജ്യത്തെ പൊതുശരാശരിയെ അപേക്ഷിച്ച് മുന്നിലാണ്. 1000 പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകള്‍ എന്ന നിലയിലാണ് കേരളത്തിലെ ആണ്‍-പെണ്‍ അനുപാതം. എന്നാല്‍ ദേശീയ തലത്തില്‍ ഇത് 940 മാത്രമാണ്.ജനസാന്ദ്രതയുടെ കാര്യത്തില്‍ ദേശീയ ശരാശരി 382 ആണെങ്കില്‍ കേരളത്തില്‍ ഇത് 859 ആണ്. ആറുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ അനുപാതം ഏറ്റവും കുറഞ്ഞ ജില്ലകളില്‍ പത്തനംതിട്ടയും ഉള്‍പ്പെടുന്നു. 7.65 ശതമാനമാണ് ജില്ലയിലെ അനുപാതം.

http://www.syskerala.com/2011/04/%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-3-3-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf/